തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു പീഡനക്കേസ് പ്രതികൾക്കുമെതിരെ കേസ് ; തെളിവെടുപ്പിനിടെ തോക്കുകൾ തട്ടിയെടുത്തു  ,വെടിവച്ചു ; പൊലീസ് സംഘത്തലവന്‍ നല്‍കിയ പരാതി ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

ഹൈദരാബാദ്: തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു പീഡനക്കേസ് പ്രതികൾക്കുമെതിരെ കേസ്. തെളിവെടുപ്പിനിടെ തങ്ങളുടെ തോക്കുകൾ തട്ടിയെടുത്തു വെടിവച്ചെന്നും രക്ഷപ്പെടാൻ ശ്രമിച്ചെന്നുമാണ് പോലീസ് സംഘത്തലവൻ പരാതി നൽകിയിരിക്കുന്നത്.

ഇതിനിടെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് അഭിഭാഷകർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഒരു വിഭാഗം വനിതാ മനുഷ്യാവകാശ പ്രവർത്തകരും തെലങ്കാന ഹൈക്കോടതിയിലും ഹർജി നൽകി.

അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഏഴംഗ സംഘം ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു തെളിവെടുപ്പു നടത്തി. പ്രതികളുടെ മൃതദേഹങ്ങളും പരിശോധിച്ചു. പ്രതികളുടെ പോസ്റ്റ്മോർട്ടം കോടതി നിർദേശപ്രകാരം മെഹബൂബ്നഗർ ജില്ലാ ആശുപത്രിയിൽ പൂർത്തിയാക്കി.

×