ഹൈദരാബാദിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ പേര് നല്‍കും

New Update

publive-image

ഹൈദരാബാദ്: ഹൈദരാബാദിലെ നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച മൂന്ന് കടുവക്കുട്ടികളില്‍ ഒന്നിന് ലഡാക്കില്‍ ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ പേര് നല്‍കുമെന്ന് അധികൃതര്‍.

Advertisment

പാര്‍ക്കിന്റെ ക്യൂറേറ്ററാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോക്ക്ഡൗണിനിടെയാണ് പാര്‍ക്കിലെ ആശ എന്ന കടുവ മൂന്ന് കടുവക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സൂര്യ, സങ്കല്‍പ് എന്നാണ് മറ്റു കടുവക്കുട്ടികളുടെ പേര്.

അതേസമയം, കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി ശനിയാഴ്ച ഡെപ്യൂട്ടി കളക്ടറായി ജോലിയില്‍ പ്രവേശിച്ചു.

Advertisment