ഹൈദരാബാദില്‍ വനജീവികളെ കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍; ഇയാളില്‍ നിന്നും നാലു കുട്ടിതേവാങ്ക്, കാരാമ, നക്ഷത്ര ആമ എന്നിവ പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

ഹൈദരാബാദ്: ഹൈദരാബാദില്‍ വനജീവികളെ കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍. ഹൈദരാബാദ് ചന്ദ്രയാന്‍ഗുഡ സ്വദേശിയായ സലേഹ് ബിന്‍ മഹമ്മൂദിനെയാണ് ഹൈദരാബാദ് കമ്മീഷണര്‍ ഉള്‍പ്പെടുന്ന ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. ഇയാളില്‍ നിന്നും നാലു കുട്ടിതേവാങ്കുകള്‍, കാരാമ, നക്ഷത്ര ആമ എന്നിവയാണ് ടാസ്‌ക് ഫോഴ്‌സ് പിടിച്ചെടുത്തത്.

Advertisment

publive-image

സലേഹ് സഹോദരനായ അലി ബിന്‍ മഹമ്മൂദുമായി ചേര്‍ന്നാണ് വന്യജീവി കടത്ത് ബിസിനസ് ആരംഭിച്ചത്. അലിയും സുഹൃത്തുക്കളും കാട്ടില്‍ നിന്ന് പിടിക്കുന്ന വന ജീവികളെ സലേഹാണ് നഗരത്തില്‍ വില്‍പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

വനജീവികള്‍ക്ക് പ്രത്യേകിച്ച്‌ നക്ഷത്ര ആമകള്‍ക്ക് നഗരത്തില്‍ വലിയ ഡിമാന്റാണ് ഉള്ളത്. വീടുകളില്‍ അലങ്കാരത്തിനായാണ് പലരും ഇവയെ വാങ്ങുന്നത്.

arrest
Advertisment