കൊവിഡ് 19; തെലങ്കാനയില്‍ മരിച്ചയാളുടെ കുടുംബം നിരീക്ഷണത്തില്‍

New Update

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബം നിരീക്ഷണത്തില്‍ . തെലങ്കാനയില്‍ ശനിയാഴ്ചയാണ് ആദ്യ കൊവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തത്. 74വയസ്സുള്ളയാള്‍ ഹൈദരാബാദിലാണ് മരിച്ചത്.

Advertisment

publive-image

മരണത്തിന് ശേഷം ഇയാളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മരണം കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യമില്ലാതെയായിരുന്നു ഇയാളുടെ മൃതദേഹം സംസ്‌കരിച്ചത്.ശനിയാഴ്ച ആരോഗ്യപ്രവര്‍ത്തകരാണ് സംസ്‌കാരം നടത്തിയത്. ഇയാളുടെ കുടുംബം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

hydrabad covid death
Advertisment