ഹൈദരാബാദ്: തെലുങ്കാനയില്‍ ഹൈക്കോടതി അഭിഭാഷക ദമ്ബതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. അഭിഭാഷകരായ വമന്റാവു, ഭാര്യ നാഗമണി എന്നിവരാണ് മരിച്ചത്. കാറില്‍ യാത്ര ചെയ്യവേ ഇരുവരേയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
പെഡപ്പള്ളി ജില്ലയിലെ രാമഗിരി മണ്ഡലില്‍ വച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ദമ്ബതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കല്വച്ചേലയിലെ പെട്രോള്‍ പമ്പിന്റെ സമീപത്ത് വെച്ച് ഒരു സംഘമാളുകള്‍ ഇവരുവരെയും കാറില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അക്രമി സംഘത്തെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തെലുങ്കാന ഹൈക്കോടതിയില്‍ കസ്റ്റഡി കൊല, അനധികൃത സ്വത്ത് എന്നീ കേസുകള്‍ വാദിക്കുന്നവരാണ് ദമ്പതികള്‍.