മര്‍ദ്ദനം സഹിക്കാനാകാതെ മദ്യപാനിയായ മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

ഹൈദരാബാദ്: തെലങ്കാനയില്‍ മദ്യപാനിയായ മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചുകൊലപ്പെടുത്തി. മഹേഷ് ചന്ദ്ര (42) എന്നയാളാണ് കൊല്ലപ്പെട്ടത്. വാറങ്കല്‍ ജില്ലയിലെ മത്സ്യാലപ്പള്ളി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

Advertisment

publive-image

യുവാവ് മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മര്‍ദ്ദനം സഹിക്കാനാകാതെ വന്നതോടെയാണ് മാതാപിതാക്കള്‍ സ്വന്തം മകനെ കത്തിച്ചു കൊന്നതെന്ന് കരുതുന്നു. കെ പ്രഭാകര്‍, ഭാര്യ വിമല എന്നിവര്‍ ചേര്‍ന്ന് മകനെ കെട്ടിയിട്ടശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. മഹേഷ് ചന്ദ്രയുടെ ഭാര്യ രണ്ട് മാസം മുമ്ബ് ശല്യം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിനു ശേഷമാണ് യുവാവ് മാതാപിതാക്കളെ പതിവായി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.

murder
Advertisment