ഹൈദരാബാദ് : തെലങ്കാനയില്‍ മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ തെലങ്കാന ഹൈക്കോടതി ഇടപെടല്‍.
/sathyam/media/post_attachments/9BOn7yJFJQ2bcSHCywzD.jpg)
കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം വീണ്ടും നടത്താനാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് .തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കണമെന്നും മൃതദേഹം അതിന്
ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. പിടിയിലായ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയശേഷം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തുവരികയായിരുന്നുവെന്നും, ഈ സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ മൃഗ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി.
യുവതി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു. പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us