ഹൈദരാബാദ്: തെലങ്കാനയില്‍ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ ആള്‍ക്ക് ഹൈദരാബാദ് പോലീസിന്റെ ക്രൂര മര്‍ദ്ദനം. മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും കുട്ടികള്‍ വിശന്ന് കരയുകയാണെന്നും പറഞ്ഞിട്ടും പോലീസ് യുവാവിനെ ക്രൂരമായി മര്‍ദ്ദനത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.
/sathyam/media/post_attachments/ipuWYEraeyOXAwVOdGNs.jpg)
ഇതോടെ ദേശീയ മാധ്യമങ്ങള്‍ അടക്കം നിരവധിപ്പേര്‍ പോലീസിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.നാലോളം പോലീസ്‌കാര്‍ വട്ടം കൂടി നിന്ന് ഒട്ടോ ഡ്രൈവറായ ഇയാളുടെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. ഇയാളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു.ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ വണ്ടി കല്ലുപയോഗിച്ച് ഇടിച്ചുപൊളിച്ചു.
മര്‍ദ്ദിക്കുമ്പോള്‍ 'കഴിഞ്ഞ മൂന്ന് ദിവസമായി സാര്‍ ഭക്ഷണം കഴിച്ചിട്ട്. കുട്ടികള്‍ക്ക് ഭക്ഷണമില്ല. ആരും ഞങ്ങള്‍ക്ക് പണം തന്നിട്ടില്ല. ഗ്യാസ് നിറക്കാനാണ് ഞാന്‍ പുറത്തിറങ്ങിയതെന്ന് നിങ്ങളോട് പറഞ്ഞു. എന്നിട്ടും നിങ്ങളെന്നെ തല്ലുന്നു.എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്?', ഓട്ടോ ഡ്രൈവര്‍ പൊലീസുകാരനോട് ചോദിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us