ഹൈദരാബാദ്: കുട്ടികളുണ്ടാകാത്തതിന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തെലങ്കാന ഹൈദരാബാദ് സരൂര്‍നഗറിലാണ് സംഭവം നടന്നത്.
/sathyam/media/post_attachments/v72FYqAAMdEK3zLRzk8m.jpg)
38കാരിയായ ഉദയ ശ്രീയാണ് ജീവനൊടുക്കിയത്. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായ സുരേഷുമായി 2009ലായിരുന്നു ഇവരുടെ വിവാഹം നടന്നത്.
കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ സുരേഷും വീട്ടുകാരും നിരന്തരം ഉദയശ്രീയെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതു സഹിക്കാനാകാതെ വന്നതോടെ യുവതി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെ ബന്ധുവീട്ടില്‍പോയി മടങ്ങിയെത്തിയ സുരേഷ് നിരവധി തവണ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടര്‍ന്ന് സുരേഷ് പൊലീസിനെ വിളിച്ചു. പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്തുകയറി നോക്കിയപ്പോഴാണ് സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഉദയ ശ്രീയെ കണ്ടത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us