ഹൈദരാബാദ്​: ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക്​ മറിഞ്ഞ്​ മൂന്ന്​ പേര്‍ മരിച്ചു. യദാദ്രി ജില്ലയിലെ രാമണ്ണപേട്ട്​ മണ്ഡലിലെ വെള്ളാങ്കി ഗ്രാമത്തിലാണ്​ സംഭവം.
/sathyam/media/post_attachments/W9rbJTmITqqbadIXPVDI.jpg)
വെള്ളാങ്കി വില്ലേജ്​ സര്‍പഞ്ച്​ ഡി. റാണിയുടെ ഭര്‍ത്താവ്​ സര്‍നെ മധു(38), അവരുടെ മകന്‍ മണികണ്​ഠ(10), സുഹൃത്ത്​ ശ്രീധര്‍ റെഡ്​ഢി(25) എന്നിവരാണ്​ മരിച്ചത്​.
വെള്ളിയാഴ്​ചയാണ്​ അപകടം സംഭവിച്ചത്​. കാര്‍ അമിത വേഗതയിലായതിനാല്‍ നിയന്ത്രണം ​വിട്ട്​ നദിയിലേക്ക്​ മറിഞ്ഞതാകാമെന്നാണ്​ പൊലീസ്​ നിഗമനം.ശനിയാഴ്​ച രാവിലെ പതിനൊന്ന​രയോടെയാണ്​ മൃതദേഹം കണ്ടെത്തിയത്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us