മായം കലർത്തിയ പാൽ പിടികൂടി, ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ 15300 ലിറ്റർ പാൽ കൊണ്ടുവന്നത് തമിഴ്നാട്ടിൽ നിന്ന്

New Update

publive-image

കൊല്ലം : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്.

Advertisment

ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പ് പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് പാൽ കൊണ്ടുവന്നത്. പിടിച്ചെടുത്ത പാൽ ഇപ്പോൾ ആരോഗ്യവകുപ്പിന് കൈമാറും.

പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണ് എന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരം. രോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. പാൽ ഏറെ നാൾ കേട് കൂടാതെ ഇരിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.

Advertisment