കൊല്‍ക്കത്ത: ഈ സീസണിലെ ഐ ലീഗ് ഫുട്‌ബോള്‍ ജനുവരി ഒമ്പതിന് ആരംഭിക്കും. കൊല്‍ക്കത്തയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ഇക്കുറി മത്സരങ്ങള്‍. 11 ടീമുകളാണ് മത്സരിക്കുന്നത്. പത്ത് റൗണ്ടുകളുടെ മത്സരക്രമം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ടു.
? The #HeroILeague 2020-21 fixtures are here! ?
— Hero I-League (@ILeagueOfficial) December 8, 2020
The action kicks off on January 9️⃣ in Kolkata with 6️⃣ teams set to feature on the opening day ?#IndianFootball ⚽ #LeagueForAll ? #IndianFootballForwardTogether ? pic.twitter.com/L9i1oYgmKa
ഉദ്ഘാടന മത്സരത്തില്‍ പുതുമുഖ ക്ലബ്ബ് സുദേവ എഫ്.സി. കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടുമണിക്ക് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. വൈകുന്നേരം പഞ്ചാബ് എഫ്.സി. ഐസോള്‍ എഫ്.സി.യുമായും രാത്രി ഏഴുമണിക്ക് കല്യാണി സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്.സി. ചെന്നൈ സിറ്റി എഫ്.സി.യുമായും കളിക്കും.