തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ നാടു വിടേണ്ടി വന്നേക്കാമെന്ന് ട്രംപ്; ഉറപ്പാണോയെന്ന് ബൈഡന്‍

New Update

publive-image

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ നാടു വിടേണ്ടി വന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും മോശം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നതായും ട്രംപ് പറഞ്ഞു.

Advertisment

'ഞാന്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്കത് ചിന്തിക്കാനാകുമോ? ഞാന്‍ എന്തായിരിക്കും ചെയ്യുക ? ഒരു പക്ഷേ, രാജ്യം വിടേണ്ടി വന്നേക്കാം. എനിക്കറിയില്ല'-ട്രംപ് പ്രചാരണപരിപാടിയില്‍ പറഞ്ഞു.

നേരത്തെ മിനസോട്ടയിലും ഫ്‌ളോറിഡയിലും തിരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് സമാന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ട്രംപ് പറഞ്ഞ വാക്കുകള്‍ പാലിക്കുമോയെന്ന് ചോദിച്ച് എതിരാളി ജോ ബൈഡനും രംഗത്തെത്തിയിട്ടുണ്ട്.

ട്രംപ് നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു ബൈഡന്റെ പ്രതികരണം. എന്തായാലും, കാര്യങ്ങള്‍ തനിക്ക് അനുകൂലമല്ലെന്ന് ട്രംപ് അംഗീകരിക്കുന്നതിന്റെ സൂചനയാണ് ഈ പരാമര്‍ശങ്ങളെന്നാണ് വിലയിരുത്തല്‍.

Advertisment