ഐബിഎം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, യു എസ്
Sunday, May 24, 2020

ന്യുയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധി മൂലം ടെക് ലോകത്തെ ഭീമന്‍ കമ്പനിയായ ഐബിഎം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താക്കുറിപ്പിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ എത്ര പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് ഐബിഎം വ്യക്തമാക്കിയിട്ടില്ല. ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പുറത്താക്കപ്പെടുന്ന അമേരിക്കന്‍ ജീവനക്കാര്‍ക്ക് 2021 ജൂണ്‍ മാസം വരെ ആരോഗ്യസുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യക്കാരനായ അര്‍വിന്ദ് കൃഷ്ണയാണ് ഐബിഎമ്മിന്റെ സി.ഇ.ഒ

×