ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനല്‍ ലോര്‍ഡ്‌സിലല്ല ? വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി; സതാംപ്ടണ് മുന്‍ഗണന

സ്പോര്‍ട്സ് ഡസ്ക്
Sunday, March 7, 2021

ദുബായ്: ജൂണ്‍ 18 മുതല്‍ 22 വരെ ഇന്ത്യയും ന്യൂസീലന്‍ഡും മാറ്റുരയ്ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐ.സി.സി. ലണ്ടനിലെ ലോര്‍ഡ്‌സിലാകും ഫൈനല്‍ നടക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍, ഓള്‍ഡ് ട്രാഫഡ്, സതാംപ്ടണ്‍ എന്നിവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സതാംപ്ടണാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

×