രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നതായി ഐസിഎംആർ മുന്നറിയിപ്പ് : പരിശോധനകളുടെ എണ്ണം കൂട്ടാൻ വീണ്ടും ശുപാർശ നൽകി

New Update

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നതായി ഐസിഎംആർ മുന്നറിയിപ്പ് നൽകി. ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആർ റിപ്പോർട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ വീണ്ടും ശുപാർശ നൽകിയിട്ടുണ്ട്. ചൈനയിൽ നിന്ന് ദ്രുതപരിശോധന കിറ്റുകൾ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകൾ വാങ്ങാനാണ് ചൈനയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്.

Advertisment

publive-image

അതേസമയം കൊവിഡിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തിൽ കൂടുതൽ സാമ്പിളുകൾ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു. 26351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്ത്യയിൽ ഇതുവരെ 2,44,893 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിൽ മാത്രം 3286 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Advertisment