ഡല്‍ഹി: കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിനെച്ചൊല്ലി കേന്ദ്രത്തില്‍ വിവാദം ശക്തമാകുന്നു. കിറ്റുകൾക്ക് ചൈനീസ് കമ്പനി വില 245 രൂപയാണെന്നിരിക്കെ ഐസിഎംആർ വാങ്ങിയത് 600 രൂപയ്ക്ക്. കിറ്റുകൾ വാങ്ങുമ്പോൾ ഹെൽത്ത് സർവീസ് ഡയറക്ടറുടെ അനുമതി വാങ്ങിയിരുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
60 ശതമാനത്തോളം ഉയർന്ന വില നല്‍കിയാണ് ഐസിഎംആർ കിറ്റുകൾ വാങ്ങിയിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവന്നു.
/sathyam/media/post_attachments/yRdTazz48E4wvgFKTyNm.jpg)
മാർച്ച് 27നാണ് ഐസിഎംആർ റിയല്‍ മെറ്റാപോളിക്സ് എന്ന ഇന്ത്യയിലെ കമ്പനിക്ക് വോൺഫോ എന്ന ചൈനീസ് കമ്പനിയിൽനിന്ന് 5 ലക്ഷം കിറ്റുകൾ വാങ്ങുന്നതിനുള്ള കരാർ നല്‍കിയത്. 30 കോടി രൂപയ്ക്കുള്ള ഓർഡറായിരുന്നു ഇത്. ഒരു കിറ്റിന് 600 രൂപ എന്ന നിലയിലായിരുന്നു ഓർഡർ നൽകിയത്.
തുടര്‍ന്ന് ഏപ്രിൽ 16നാണ് അഞ്ചര ലക്ഷം കിറ്റുകൾ വിതരണം ചെയ്തത്. ഒരു കിറ്റിന് 250 രൂപ എന്ന നിലയ്ക്കാണു വാങ്ങിയതെന്ന് റിയൽ മെറ്റാപോളിക്സ് എന്ന ഇന്ത്യയിലെ കമ്പനി തന്നെ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.
ചൈനീസ് കമ്പനിയിൽനിന്ന് ഷാൻ ബയോടെക് എന്ന വിതരണക്കാരനിലൂടെ തമിഴ്നാട് സർക്കാർ 500 കിറ്റുകൾ സമാന രീതിയിൽ വാങ്ങിയിരുന്നു. അവരും ഒരു കിറ്റിന് 600 രൂപയാണു നൽകിയത്. അങ്ങനെ ആ കമ്പനിക്ക് ഇന്ത്യയിൽ വിതരണം നടത്താൻ അനുമതിയില്ല എന്നു കാണിച്ചു റിയൽ മെറ്റാപോളിക്സ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഷാൻ മെറ്റാപോളിക്സിന് ഇന്ത്യയിൽ വോൺഫോ എന്ന കമ്പനിയുടെ വിതരണം നടത്താൻ അനുമതിയില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെയാണു വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.