ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആഭ്യന്തര, വിദേശ യാത്രാ പാക്കേജുകള്‍ ഐ.ആര്‍.സി.ടി.സി. പ്രഖ്യാപിച്ചു. 'ഭാരത് ദര്‍ശന്‍' ടൂറിസ്റ്റ് ട്രെയിന്‍ യാത്ര 20-ന് പുറപ്പെട്ട് 30-ന് തിരിച്ചെത്തും. ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യൂ ഒഫ് യൂണിറ്റി, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന പാക്കേജാണിത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് തുടങ്ങിയ സ്‌റ്റേഷനുകളില്‍നിന്ന് ട്രെയിനില്‍ കയറാം. 11,680 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്.
/sathyam/media/post_attachments/k90O4b6El3sTyRmfbMQa.jpg)
ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തായ്‌ലന്‍ഡ് യാത്ര ജനുവരി 12- നും (നിരക്ക് 41,100 രൂപ) യു.എ.ഇയിലെ ദുബായ്, അബുദാബി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പാക്കേജ് (നിരക്ക് 52,850 രൂപ) ജനുവരി 17- നും കൊച്ചി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടും. ആഭ്യന്തര വിമാനയാത്രാ പാക്കേജില്‍ മൂന്നുദിവസത്തെ ഹൈദരാബാദ് യാത്ര ജനുവരി-10നും (നിരക്ക് 15,820 രൂപ) ആറുദിവസത്തെ ഡല്‍ഹി- ആഗ്ര- ജയ്പൂര്‍ യാത്ര ജനുവരി-18നും (നിരക്ക് 28,870) കൊച്ചി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടും.
റെയില്‍ ടൂര്‍ പാക്കേജുകളിലെ തിരുപ്പതി, ഗോവ യാത്ര എല്ലാ വ്യാഴാഴ്ചയും പുറപ്പെടും. നാലു ദിവസത്തെ തിരുപ്പതി യാത്രയ്ക്ക് 6,730 രൂപയും ഗോവ യാത്രയ്ക്ക് 13,320 രൂപയുമാണ് നിരക്ക്. വിവരങ്ങള്‍ക്ക്: 9567863245 (തിരുവനന്തപുരം), 9567863241/42 (എറണാകുളം), 9746743047 (കോഴിക്കോട്), ഓണ്‍ലൈന്‍: irctctourism.com
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us