ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദം; പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ഇടവേള ബാബു

ഫിലിം ഡസ്ക്
Sunday, December 8, 2019

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു 24 നോട്. സിനിമകൾ പൂർത്തിയാക്കാമെന്ന് ഷെയ്ൻ നിഗം ഉറപ്പ് നൽകി. ഫെഫ്കയുമായി ഉടൻ ചർച്ച നടത്തുമെന്നും മറ്റു വിവാദങ്ങൾ മാറ്റി നിർത്തിയായിരിക്കും ചർച്ചയെന്നും ഇടവേള ബാബു പറഞ്ഞു.

നേരത്തെ ഷെയ്ൻ നിഗം വിഷയത്തിൽ ചർച്ച എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുകയാണെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിർമാതാക്കൾ ഷെയ്‌നോട് സംസാരിക്കാൻ തയാറല്ലെന്നും ഷെയ്ൻ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചിട്ടില്ലെന്നും ഇടവേള ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഇടവേള ബാബുവിന്റെ പുതിയ പ്രതികരണം.

നേരത്തെ നടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ സമവായ ചർച്ച അഞ്ചാം തീയതിയോ അതിന് ശേഷമോ നടത്താൻ സിനിമാ സംഘടനകൾ തീരുമാനിച്ചിരുന്നു. താരസംഘടനയായ എഎംഎംഎ ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു എന്നായിരുന്നു വിവരം.

×