ഇടുക്കി: മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വന്നേക്കും. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. ഷട്ടര്‍ ഉയര്‍ത്തുന്നതിനുള്ള അനുമതി ലഭിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു.
/sathyam/media/post_attachments/sCZA1GLWYqkOHRxfoWbC.jpg)
അതേസമയം, പെരിയാര്‍ തീരത്ത് ജാഗ്രതയുണ്ട്, ജലനിരപ്പ് ഉയരുക 60 സെന്റിമീറ്ററോളമാണ്. വള്ളക്കടവില്‍ 20 മിനിറ്റിനകവും ഇടുക്കി ഡാമില്‍ രണ്ടുമണിക്കൂറിനകവും വെള്ളം എത്തും. അതേസമയം, ഇടുക്കി അണക്കെട്ട് തുറന്നേക്കും, റെഡ് അലര്‍ട്ട് നിലവിലുണ്ട്. ചെറുതോണിയില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 2398.32 അടി പിന്നിട്ടു.