Advertisment

ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നത് മൂന്നു വര്‍ഷത്തിന് ശേഷം; സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും, പെരിയാറിലെ ജലനിരപ്പ് ഉയരും; പെരിയാറിലേക്കൊഴുക്കുന്ന ജലം 4 മുതല്‍ 6 മണിക്കൂറിനുള്ളില്‍ കാലടി, ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടര്‍

New Update

തൊടുപുഴ: മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന് ആദ്യ സൈറണ്‍ മുഴക്കി. ആദ്യം മൂന്നാമത്തെ ഷട്ടര്‍ ആണ് തുറന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.

Advertisment

publive-image

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. 35 സെ.മീ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

publive-image

ഇടുക്കി അണക്കെട്ടില്‍ നിന്നും പെരിയാറിലേക്കൊഴുക്കുന്ന ജലം 4 മുതല്‍ 6 മണിക്കൂറിനുള്ളില്‍ കാലടി, ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

publive-image

idukki dam
Advertisment