Advertisment

മുല്ലപ്പെരിയാറിൽ ഇന്നലെ രാത്രി ഒരു ഷട്ടർ കൂടി തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളിൽ തന്നെ, ജാഗ്രത തുടരുന്നു; സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

New Update

ഇടുക്കി: മുല്ലപ്പെരിയാറിൽ ഇന്നലെ രാത്രി ഒരു ഷട്ടർ കൂടി തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളിൽ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നിട്ടുണ്ട്. ഇപ്പോൾ മൂന്ന് ഷട്ടറുകളാണ് തുന്നിരിക്കുന്നത്. സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽ വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്.

Advertisment

publive-image

സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

idukki dam
Advertisment