Advertisment

ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചതായി കെഎസ്ഇബി; ഒഴുക്കിവിടുന്ന വെള്ളം സെക്കന്‍ഡില്‍ 50,000 ലിറ്ററായി കുറയ്ക്കും

New Update

ഇടുക്കി: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചതായി കെഎസ്ഇബി. ഒഴുക്കിവിടുന്ന വെള്ളം സെക്കന്‍ഡില്‍ 50,000 ലിറ്ററായി കുറയ്ക്കും. നിലവില്‍ പുറത്തേക്ക് വിടുന്നത് സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ്. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടയ്ക്കാനുള്ള അധികൃതരുടെ തീരുമാനം. ഒരുമണിയോടെയാണ് രണ്ട് ഷട്ടറുകള്‍ അടച്ചത്

Advertisment

publive-image

രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് അടയ്ക്കുക. തുറന്നിരിക്കുന്ന മൂന്നാമത്തെ ഷട്ടര്‍ 35 സെന്റിമീറ്ററില്‍ നിന്നും 40 സെന്റിമീറ്ററായി ഉയര്‍ത്തും. തുറന്നുവിടുന്ന വെള്ളം നാല്‍പ്പത് ക്യുമക്‌സായി കുറയ്ക്കും

2018ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്.

idukki dam
Advertisment