അണകള്‍ നിറയുന്നു; ആശങ്കയും ! ഇടുക്കി ഡാം ഇന്നു തുറക്കും. രണ്ടു മണിക്ക് ഡാമിലെ ഒരു ഷട്ടര്‍ തുറന്ന് 40000 ഘനയടി വെള്ളം ഒഴുക്കി കളയും. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു ! വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. ഡാം നാളെ രാവിലെ തുറന്നേക്കും. പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത

New Update

ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 140 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു.

Advertisment

publive-image

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇന്നലെ വൈകുന്നേരം മുതല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

എന്നാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 900 ഘടയടി മാത്രമാണ്. നവംബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം അപ്പര്‍ റൂള്‍ പ്രകാരം പരമാവധി 141 അടി ജലം സംഭരിക്കാന്‍ സാധിക്കും.

എന്നാല്‍ ശക്തമായ മഴ തുടരുകയാണെങ്കില്‍ പെട്ടെന്ന് തന്നെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.76 അടിയായി ഉയര്‍ന്നു.

ഡാം ഇന്നു തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നു രണ്ടു മണിക്കാകും ഡാം തുറക്കുക. റെഡ് അലര്‍ട്ടിലേക്ക് എത്തും മുമ്പ് ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്താനാണ് നീക്കം. 40000 ഘനയടി വെള്ളമാണ് ഒഴുക്കി കളയുക.

സംസ്ഥാനത്ത് ഇപ്പോഴും മഴ തുടരുകയാണ്. നിലവില്‍ ഏഴു് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

idukki dam
Advertisment