Advertisment

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതിനു പിന്നാലെ വെള്ളമൊഴുക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം; മഹാപ്രളയ കാലത്തെ അനുഭവത്തിന്റെയും മഴ തുടരാനുള്ള സാധ്യതയും പരിഗണിച്ചാണ്‌ ഡാം തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

New Update

ഇടുക്കി: നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതിനു പിന്നാലെ വെള്ളമൊഴുക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം.

നിലവില്‍ 2397.52 അടിയാണ് ജലനിരപ്പ്. ഡാമിന്റെ വൃഷ്ഠിപ്രദേശത്തെ ഇടവിട്ടുള്ള മഴയാണ് ജലനിരപ്പ് ഉയരാന്‍ പ്രധാന കാരണം. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

Advertisment

publive-image

വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജലനിരപ്പ് 2395 അടിയില്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മഹാപ്രളയ കാലത്തെ അനുഭവത്തിന്റെയും മഴ തുടരാനുള്ള സാധ്യതയും പരിഗണിച്ചാണ്‌ ഡാം തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

64 കുടുംബങ്ങളിലെ 222 പേരെ മാറ്റി പാര്‍പ്പിച്ചു. പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങരുതെന്നും രാത്രകാല യാത്രകള്‍ നിയന്ത്രിക്കണമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എല്ലാം അടച്ചു.

ജലം ഒഴുകിവരുന്ന സ്ഥലങ്ങളില്‍ മീന്‍ പിടിത്തം, കുളി, തുണി അലക്കല്‍, സെല്‍ഫി, വിഡിയോ ചിത്രീകരണം, ഫെയ്‌സ്ബുക്ക് ലൈവ് എന്നിവയും നിരോധിച്ചു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും, മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണെന്നും അറിയിപ്പുണ്ട്.

idukki dam
Advertisment