ഇടുക്കി: കുമളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത എന്ന് കണ്ടെത്തൽ. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ നടന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംസ്ഥാന ഇൻറലിജൻസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
/sathyam/media/post_attachments/mEhYUF1aKvjbBaW6jVCX.jpg)
കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഈ മരണം ആത്മഹത്യയല്ലെന്ന് ഇൻറലിജൻസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സൂചന. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്. കേസന്വേഷണത്തിലടക്കം ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടുണ്ടന്നും ഇൻറലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബർ ഏഴിനാണ് രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ കുമളിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മകൾ മരിച്ച വിവരം ഭാര്യ രാജസ്ഥാനിലുള്ള ഭർത്താവിനെ അറിയിച്ചു. ഇയാൾ വിമാനമാർഗം നാട്ടിലെത്തുന്ന വരെ ഈ വിവരം മറ്റാരോടും പറയുകയും ചെയ്തിരുന്നില്ല. ഭർത്താവ് മടങ്ങിയെത്തിയ ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സാഹചര്യത്തിൽ പോക്സോ വകുപ്പ് കൂടി ചുമത്തിയായിരുന്നു അന്വേഷണം.