കേരളം

തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതന്‍; ഷര്‍ട്ട് ധരിക്കാതെ രാത്രിയില്‍ വീടുകളില്‍ കയറി കതകില്‍ തട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌; ഭീതി പരത്തുന്നത് അതിഥി തൊഴിലാളി?

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, September 18, 2021

തൊടുപുഴ: തൊടുപുഴയില്‍ ഷര്‍ട്ട് ധരിക്കാതെ രാത്രിയില്‍ വീടുകളില്‍ കയറി കതക് തട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. ഈ അജ്ഞാതൻ നാട്ടുകാരുടെ പേടിസ്വപ്ന‌മാണ്.  ഭീതി പരത്തുന്നത് അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് കരുതുന്നത്.

തൊടുപുഴ നഗരസഭ ആറാം വാര്‍ഡിലെ ഒട്ടേറെ വീടുകളില്‍ ഇയാള്‍ എത്തിയിട്ടുണ്ട്. വീടുകളിലെത്തി കതകിൽ ശക്തിയായി അടിക്കുമ്പോൾ പേടിയാകുമെന്നു നാട്ടുകാർ പറയുന്നു.

 

 

×