ഷാംപു മുഖത്തിടല്ലേ...

author-image
neenu thodupuzha
New Update

ഷാംപു മുടിയുടെ ആരോഗ്യത്തിനുവേണ്ടി മാത്രം പ്രത്യേകമായി നിര്‍മിക്കുന്നതാണ്. അതിനാല്‍  ഇത് മുടിയിലല്ലാതെ ശരീരത്തിന്റെ മറ്റൊരു ഭാഗത്തും ഉപയോഗിക്കരുത്. ശരീത്തിന്റെ ഓരോ ഭാഗവും അതിന്റേതായ പ്രത്യേകതകളാല്‍ വ്യത്യസ്തമാണ് എന്നതിനാലാണ് ഇത്.

Advertisment

publive-image

ചിലർ ഷാംപു മുഖത്ത് ഉപയോഗിക്കാറുണ്ട്, ചിലര്‍ ഷാംപുവിന്റെ പത മുഖത്ത് വയ്ക്കാറുണ്ട്. ഇങ്ങനെ  ഒരിക്കലും ചെയ്യരുത്. മുടിയില്‍‌ പുരട്ടുമ്പോൾ ഷാംപു മുഖത്താവാതിരിക്കാന്‍  ശ്രദ്ധിക്കണം. ചില പുരുഷന്മാര്‍ താടിയില്‍ ഷാംപു ഉപയോഗിക്കാറുണ്ട്. ഈ ശീലവും  ഒഴിവാക്കണം.

ഷാംപു മുഖ ചര്‍മ്മത്തിന് പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. മുഖ ചര്‍മ്മം  ഡ്രൈ ആകാനും  അലര്‍ജികള്‍ക്കുമെല്ലാം ഇത് കാരണമാകും.

ബോഡി ലോഷനുകളുടെ കാര്യത്തിലും ഇത് ബാധമകാണ്. ബോഡി ലോഷനുകള്‍ ശരീരത്ത് മാത്രം പുരട്ടുക. മുഖത്ത് ഇത് ഉപയോഗിക്കുന്നത് നല്ലതല്ല.

Advertisment