ഇടുക്കി സംഭരണിയിലുള്ളത് ശേഷിയുടെ 32.38 ശതമാനം; മൂലമറ്റത്ത് വൈദ്യുതോത്പാദനം കുറച്ചു

author-image
neenu thodupuzha
New Update

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിയുടെ ഇടുക്കിയിലുള്ളത് ശേഷിയുടെ 32.38 ശതമാനം വെള്ളം മാത്രം. 10 വര്‍ഷത്തിലെ ഏറ്റവും കുറവാണിത്. ഇതോടെ മൂലമറ്റത്ത് വൈദ്യുതോത്പാദനം കുറച്ചു. 6.039 ദശലക്ഷം യൂണിറ്റാണ് ശരാശരി ഉത്പാദനം.

Advertisment

publive-image

ഈ നിലയിലാണെങ്കില്‍ പോലും ഒരു മാസത്തേക്കുള്ള വെള്ളമാണ് സംഭരണിയിലുള്ളത്. ഇത്തവണ പദ്ധതി പ്രദേശങ്ങളില്‍ തുലാമഴയും വേനല്‍മഴയും കാര്യമായുണ്ടായില്ല. അതേസമയം, വൈദ്യുത ഉപഭോഗം റെക്കോര്‍ഡിലെത്തി.

സംഭരണിയിലേക്ക് ഒഴുകിയിരുന്ന ചെറുപുഴകളുടെയും തോടുകളുടെയും പ്രവാഹം ഏതാണ്ട് നിലച്ചു. ഉത്പാദനശേഷം പുറത്തുവിടുന്ന ജലമാണ് എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന കുടിവെള്ള സ്രോതസ്. നിലവില്‍ 4,145 ദശലക്ഷം ക്യൂബിക് മീറ്റര്‍ യൂണിറ്റാണ് (4145 ദശലക്ഷം ലിറ്റര്‍) ഇങ്ങനെ ഒഴുക്കി വിടുന്നത്.

Advertisment