പോക്‌സോ കേസില്‍ വിധി വരുന്നതിന് തലേന്ന് മുങ്ങിയ പ്രതി ഒമ്പതു വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റിൽ; പിടിയിലായത് കര്‍ണാടകയിലെ കുടകില്‍നിന്നും

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: പോക്‌സോ കേസില്‍ വിധി വരുന്നതിന് മുമ്പ് ഒളിവിൽ പോയ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടി (56)യാണ് കര്‍ണാടകയിലെ കുടകില്‍നിന്നും നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.

Advertisment

publive-image

കട്ടപ്പന പോക്‌സോ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപുറമേ മാത്തുക്കുട്ടിയുടെ ഭാര്യ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയും നല്‍കി.

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി വിചാരണ പൂര്‍ത്തിയായി വിധി പ്രഖ്യാപിക്കാന്‍ തീയതി തീരുമാനിച്ചതിന്റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്. സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതി കര്‍ണാടകയിലുണ്ടെന്ന വിവരം ലഭിച്ചതോടെ കുടകിലെത്തി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മാത്തുക്കുട്ടി കുടകിലുള്ള ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കുടകിലെ പാറമടകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. വര്‍ഷങ്ങളായി പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണന്‍, എസ്.ഐ ബിനോയി എബ്രാഹം, എന്‍.ആര്‍. രജ്ഞിത്ത്, അരുണ്‍ കൃഷ്ണ സാഗര്‍, ആര്‍. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വര്‍ഷങ്ങളായി പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണന്‍, എസ്.ഐ ബിനോയി എബ്രാഹം, എന്‍.ആര്‍. രജ്ഞിത്ത്, അരുണ്‍ കൃഷ്ണ സാഗര്‍, ആര്‍. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisment