ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
ഉടുമ്പൻചോല: കല്യാണത്തിന് വിളിക്കാത്തതിന്റെ വിരോധത്തിൽ വീടു കയറി ആക്രമണം നടത്തിയ 2 പേർ അറസ്റ്റിൽ.
Advertisment
കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീട്ടിൽ അതിക്രമിച്ചു കയറി സേനന്റെ ഭാര്യ ലീലയെയും മകൻ അഖിലിനെയും ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ കൈലാസം മുളകുപാറയിൽ മുരുകേശൻ (32), വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴം പുലർച്ചെ ഒന്നിനാണ് ആക്രമണം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം.
ഈ വിവാഹത്തിനു മുരുകേശനെയും വിഷ്ണുവിനെയും ക്ഷണിച്ചില്ലെന്ന കാരണത്താലാണ് അർധരാത്രിയിൽ ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു