ഇടുക്കിയിലെ നിശാപാര്‍ട്ടി; അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ നടിയും

New Update

കൊച്ചി: ഇടുക്കിയിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ മോഡലും. മോഡല്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ബംഗളൂരുകാരാണെങ്കിലും, നടി ജനിച്ചതും വളര്‍ന്നതും കൊച്ചിയിലാണ്.

Advertisment

publive-image

വാഗമണ്ണില്‍ പാര്‍ട്ടി സംഘടിപ്പിച്ചത് മൂന്ന് പേരുടെ പിറന്നാള്‍ ആഘോഷിക്കാനാണ്. ഇതിന്റെ ചിലവ് ഇവര്‍ തന്നെയാണ് വഹിച്ചത്. ഇതേസംഘം തന്നെ മുന്നാറിലും കൊച്ചിയിലും സമാനരീതിയില്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നാണ് സൂചന.

സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്‍ വട്ടപ്പതലാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകളടക്കം അറുപതോളം പേരാണ് പങ്കെടുത്തത്.

പാട്ടിയില്‍ പങ്കെടുത്ത 49 പേരെ പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. നിശാലഹരി പാര്‍ട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇടുക്കി അഡീഷണല്‍ എസ്.പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് എല്‍എസ്ഡി സ്റ്റാമ്ബ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തത്.

idukki nishaparty
Advertisment