വ്യക്തികള്‍ക്കിടയില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ളപ്പോള്‍ അതു പ്രണയമായാലും ദാമ്പത്യമായാലും ബന്ധങ്ങളില്‍ വഴക്കുകള്‍ സ്വാഭാവികമാണ്. എല്ലാ കാര്യത്തിലും രണ്ടു വ്യക്തികള്‍ ഒരു ബന്ധത്തിലും ഒരു പോലെയായിരിക്കില്ല.
എന്നാല്‍, വഴക്കുകള്‍ ഒരിക്കലും നീട്ടിക്കൊണ്ടു പോകരുത്. ഇരുവരും തന്നെ അതു പെട്ടെന്ന് പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. ബന്ധങ്ങളുടെ ദൃഢത നിലനിര്‍ത്താന്‍ പ്രശ്‌നങ്ങളും വഴക്കുകളും വാഗ്വാദങ്ങളും ഒഴിവാക്കണം. ചെറിയ വഴക്കുകള്‍ വലിയ പ്രശ്‌നങ്ങളിലേക്കും വേര്‍പിരിയലുകളിലേക്കും നയിച്ചേക്കാം.
പരസ്പരമുള്ള ധാരണയാണ് ബന്ധങ്ങളില്‍ പ്രധാനം. പരസ്പരം അംഗീകരിക്കാനും മനസിലാക്കാനും തയാറായി പ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കാനും പിന്നീട് അതു ആവര്‍ത്തിക്കാതിരിക്കാനും തയാറാകണം. പ്രശ്‌നങ്ങളെ അവഗണിക്കാതെ പങ്കാളികളില്‍ ഒരാളെങ്കിലും മുന്‍കൈയെടുത്ത് അതു പരിഹരിക്കാന്‍ തയാറാകണം. വിട്ടുവീഴ്ച്ചയാണ് പ്രധാനം.
എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം കൃത്യമായ ആശയവിനിമയമാണ്. എന്ത് പ്രശ്‌നമാണോ അതിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കണം. വഴക്കുണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് സംസാരിച്ച് തീര്‍ക്കാതെ ഒരിക്കലും മുന്നോട്ടോ, മറ്റൊരു വിഷയത്തിലേക്കോ പോകരുത്. മനസില്‍ വച്ച് ആ പ്രശ്‌നത്തെ വലുതാക്കാതെ പറഞ്ഞ് തീര്‍ക്കാനാണ് ശ്രമിക്കേണ്ടത്. കൂടുതല്‍ ആലോചിച്ച് പ്രശ്‌നം വഷളാക്കുന്നത് ബന്ധത്തിന് വിള്ളല്‍ വീഴാന്‍ സാധ്യതയുണ്ടാക്കും.
വിഷയം ഒഴിവാക്കുകയോ പിന്നത്തേക്കു മാറ്റി വയ്ക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുമ്പോള്‍ ഇതേ വിഷയത്തില്‍ വീണ്ടും പൊട്ടിത്തെറികളും നീറ്റലുകളുമുണ്ടായി കൊണ്ടേയിരിക്കും. അതുകൊണ്ട് പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനും ക്ഷമയോടെ കേള്‍ക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ പറയാനും അതിനായി എത്ര തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തണം. അല്ലെങ്കില്‍ പിന്നീടും ഇതേ പ്രശ്‌നം സമയം അപഹരിക്കുകയേയുള്ളൂ. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഒഴിഞ്ഞു മാറുന്നത് ബന്ധത്തില്‍ കാണിക്കുന്ന കള്ളത്തരവും ഒളിച്ചോട്ടവുമാണ് പ്രകടമാക്കുന്നത്.
ഓരോ വ്യക്തികള്‍ക്കും ഓരോ സ്വാഭാവമായതിനാല്‍ തെറ്റുകള്‍ സ്വഭാവികമാണ്. അതുകൊണ്ട് തെറ്റു ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മനസിലാക്കുകയും വേണം. നാണക്കേട് വിചാരിക്കാതെ തെറ്റുകളെ കൃത്യമായി മനസിലാക്കാനും അംഗീകരിക്കാനും തയാറാകണം.
എന്നാല്‍, ചിലര്‍ തെറ്റുകള്‍ അംഗീകരിക്കാതെയിരിക്കുന്നതും കള്ളങ്ങള്‍ പറയുന്നതും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. രണ്ട് വ്യക്തികള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളും അതുപോലെ അഭിപ്രായങ്ങളുമായിരിക്കും. ഇത് കൃത്യമായി മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. അവരുടെ കാഴ്ചപ്പാടില്‍ നിന്ന് കാര്യങ്ങളെ നോക്കി കാണാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ഒരു പരിധി വരെ പ്രശ്‌നങ്ങളെ പരിഹരിക്കാം.