Advertisment

പ്രൊഫഷനല്‍ ശൈലിയില്‍ നേത്രുത്വ ക്യാമ്പുമായി ഇടുക്കി ഡിസിസി ! പഞ്ചായത്ത് - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ വിഷന്‍- 2020 ദ്വിദിന ക്യാമ്പ് 20 .21 തിയതികളില്‍

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ : പാര്‌ലമെന്റ് തെരഞ്ഞെടുപ്പിലെ ഉജ്വലമായ വിജയത്തിനു ശേഷം സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ക്കായി വിഷന്‍ 2020 എന്ന പേരില്‍ നേതൃത്വ പരിശീലന ക്യാമ്പ് തൊടുപുഴ ഇടവെട്ടി മാര്‍ത്തോമാ ഗേറ്റില്‍ നെടുമണ്ണില്‍ ഇന്‍ഡോര്‍ (സി.എന്‍ സോമരാജന്‍ നഗര്‍ ) വച്ച് 20 .21 തിയതികളില്‍ നടത്തപ്പെടും.

20 ന് 10 ന് പതാക ഉയര്‍ത്തലും 10:30 ന് ഉത്ഘാടന സമ്മേളനവും നടക്കും. മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. 12:15 ന് ഇന്നത്തെ ഭാരതം കെട്ടിപടുക്കുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് എന്ന വിഷയത്തില്‍ പ്രമുഖ കോണ്‍ഗ്രസ് ചരിത്ര അവതാരകന്‍ വി.കെ. എന്‍ പണിക്കര്‍ ക്ലാസെടുക്കും.

3 മണിക്ക് മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ക്യാമ്പിനെ അഭിസംബോധന ചെയ്യും. 4 ന് ഡീന്‍ കുര്യാക്കോസ് എം.പി ക്യാമ്പിനെ അഭിസംബോധന ചെയ്യും. 4:30 ന് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. 5 ന് വി.ഡി.സതീശന്‍ എം.എല്‍ എ, ഐ എന്‍ റ്റി യു സി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിക്കും.

6 ന് പ്രമുഖ മോട്ടിവേഷ ണല്‍ ട്രെയിനര്‍ ബ്രഹ്മനായകം മഹാദേവന്‍ വുക്തിത്വ വികസന ക്ലാസെടുക്കും. 8:30 ന് സംഘടനാ പ്രമേയം അവതരിപ്പിക്കും. വനിതാ പ്രമേയം, തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധി . കാര്‍ഷിക പ്രമേയം എന്നിവയും അവതരിപ്പിച്ച ശേഷം പ്രമേയങ്ങളില്‍ 9 മണിക്ക് ചര്‍ച്ച ആരംഭിക്കും.

21 ന് രാവിലെ 9 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്യാമ്പിനെ അഭിസംബോധന ചെയ്യും. കഴിഞ്ഞ പാര്‌ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടതല്‍ വോട്ട് ഭൂരിപക്ഷം നേടിയ ബുത്ത് പ്രസിഡന്റുമാര്‍ക്ക് മൊമന്റോയും നല്കും.

മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ പി സി സി വക്താവ് ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ ക്യാമ്പിനെ അഭിസംബോധന ചെയ്യും.

11 ന് സമകാലിക ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി വിഷയം അവതരപ്പിചു കൊണ്ട് പ്രശ്രസ്ത രാഷ്ട്രീയ നിരൂപകന്‍ അഡ്വ. എ ജയശങ്കര്‍ സംസാരിക്കും.

3:30 ന് സമാപന സമ്മേളനം കെ.പി.സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്യും. ക്യാമ്പ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ധേഹം നിര്‍വഹിക്കും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗം പി സി ചാക്കോ മുഖ്യാതിഥിയും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ മുഖ്യപ്രഭാഷണവും നടത്തും

കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്. പി.ടി തോമസ് എം എല്‍ എ, എ.കെ മണി, ഇ എം ആഗസ്തി. മുന്‍ ഡിസിസി പ്രസിഡന്റുമാരായ എം റ്റി തോമസ്, ജോയി തോമസ്, യുഡിഎഫ് ചെയര്‍മാന്‍ എസ് അശോകന്‍, പി.പി സുലൈമാന്‍ റാവുത്തര്‍, റോയി തുടങ്ങിയവര്‍ പൂര്‍ണ്ണ സമയം പങ്കെടുക്കും.

നേതാക്കളായ കെ സി ജോസഫ് എം.എല്‍ എ, സണ്ണി ജോസഫ് എം.എല്‍.എ , കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സജീവ് ജോസഫ് , മണ്‍വിള രാധാകൃഷ്ണന്‍ ,കെ എസ് യു പ്രസിഡന്റ് കെ.എം. അഭിജിത്ത് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ്, വി.ജെ പൗലോസ്, എ.കെ രാജു , ജെയ്‌സണ്‍ ജോസഫ് , നാട്ടകം സുരേഷ്, മാത്യു കുഴല്‍ നാടന്‍, കെ.കെ മനോജ്, ജോയി മാളിയേക്കല്‍, സി പി മാത്യു, എം കെ പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുക്കും.

idukki con
Advertisment