ഐപിഎല്‍ താരലേലം: ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ആരെങ്കിലും 10 കോടി രൂപ മുടക്കിയാല്‍ അവരുടെ തലയില്‍ കളിമണ്ണാണെന്ന് പറയേണ്ടി വരുമെന്ന് സ്‌കോട്ട് സ്‌റ്റൈറിസ്‌

സ്പോര്‍ട്സ് ഡസ്ക്
Tuesday, January 26, 2021

മുംബൈ: ഓസ്‌ട്രേലിയക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും ഐപിഎല്ലില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട താരങ്ങളിലൊരാളാണ് ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇപ്പോഴിതാ മുന്‍ ന്യൂസീലാന്‍ഡ് താരവും കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസും മാക്‌സ്‌വെല്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തവണ താരലേലത്തിൽ ആരെങ്കിലും മാക്സ്‌വെലിന് 10 കോടി രൂപവരെ മുടക്കാൻ തയാറായാൽ അവരുടെ തലയിൽ കളിമണ്ണാണെന്ന് പറയേണ്ടിവരുമെന്ന് സ്റ്റൈറിസ് അഭിപ്രായപ്പെട്ടു. അടിസ്ഥാന വിലയ്ക്കു മാത്രം വാങ്ങാവുന്നൊരു താരമാണ് മാക്സ്‌‌വെലെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം എത്രത്തോളം മികച്ച താരമാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ, ഇവിടുത്തെ വിഷയം അതല്ല. അദ്ദേഹത്തിന് പ്രതിഭയുണ്ട് എന്നത് സത്യം. പക്ഷേ, ആ പ്രതിഭയെ പോലും കവച്ചുവയ്ക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള മോശം പ്രകടനം’ – സ്റ്റൈറിസ് പറഞ്ഞു.

×