മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി.

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, May 12, 2021

മുംബൈ: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി.

മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാൽ തിവാരി എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് ദിപൻകർ ദത്ത, ജസ്റ്റിസ് ജി.എസ്.കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന പൗരന്മാരുടെ ജീവനെക്കുറിച്ച് ആശയങ്കയുളളപ്പോൾ എന്തുകൊണ്ടാണ് അവർക്കുവേണ്ടി അത്തരമൊരു നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആരാഞ്ഞു.

പല വിദേശ രാജ്യങ്ങളും മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന കാര്യവും കോടതി പരാമർശിച്ചു. ഇന്ത്യയിൽ പല കാര്യങ്ങളിലും വൈകിയാണ് തീരുമാനമെടുക്കുന്നതും ജസ്റ്റിസ് കുൽക്കർണി ചൂണ്ടിക്കാട്ടി.

×