പാലാരിവട്ടം പാലം അഴിമതിയിൽ മന്ത്രി അകത്താകുമെങ്കിൽ പുതുക്കാട് സ്കൂൾ അഴിമതിയിൽ കിഫ്‌ബി ചെയർമാൻ അകത്താകണ്ടേ?

New Update

തിരുവനന്തപുരം:  സംസ്ഥാന വിജിലൻസ് വകുപ്പിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ. പാലാരിവട്ടം പാലം അഴിമതിയിൽ മന്ത്രി അകത്താകുമെങ്കിൽ പുതുക്കാട് സ്കൂൾ അഴിമതിയിൽ കിഫ്‌ബി ചെയർമാൻ അകത്താകണ്ടേ? എന്ന ചോദ്യമാണ് വീണ ഉയർത്തിയിരിക്കുന്നത്. സംസ്ഥാന വിജിലൻസ് വിഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വകാര്യ താല്‍പര്യ സംരക്ഷണം മാത്രമാണ് നടപ്പിലാക്കുന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് വീണ എസ് നായരുടെ ഫേസ്ബുക്ക് കുറിപ്പ്.

Advertisment

publive-image

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം –

പാലാരിവട്ടം പാലം അഴിമതിയിൽ മന്ത്രി അകത്താകുമെങ്കിൽ പുതുക്കാട് സ്കൂൾ അഴിമതിയിൽ കിഫ്‌ബി ചെയർമാൻ അകത്താകണ്ടേ?

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്. ഇബ്രാഹിം കുഞ്ഞിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം അദ്ദേഹം മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കൂട്ടുനിന്നു എന്നതാണ്. ശെരി, ഒരു വാദത്തിനു അംഗീകരിക്കുന്നു.. ഇബ്രാഹിം കുഞ്ഞി ഇപ്പോൾ കേസിൽ പ്രതിയാണ്. പോലീസ് അറസ്റ് രേഖപ്പെടുത്തി.

ഇതേ മാനദണ്ഡം പുതുക്കാട് സ്കൂളിന്റെ കാര്യത്തിൽ ഒന്ന് ആലോചിച്ചു നോക്കുക. ആ ബിൽഡിങ്ങിന്റെ പ്രശ്നമെന്ത്.. ആ ബിൽഡിങ്ങിൽ സിമെന്റ് കാണാൻ പോലുമില്ല. മണലിന് പകരം പാറപ്പൊടിയാകാനാണ് സാധ്യത . കരാറുകാരന് ടെൻഡർ തുകയുടെ ഒരു 50 ശതമാനം ലാഭം ലഭിച്ചു കാണും. ഉറപ്പ്. അപ്പോൾ അത് വലിയ അഴിമതിയല്ലേ? ഉറപ്പായും .

എന്നാൽ അതിനു മന്ത്രിമാർ ഉത്തരം പറയണ്ടേ? വേണം

ധനമന്ത്രി പറയുന്നത് കിഫ്‌ബി മാങ്ങയാണ് കിഫ്‌ബി തേങ്ങയാണ് എന്നൊക്കെയാണ്. ഇവിടെയെല്ലാം പരിശോധിക്കാൻ പ്രത്യേകം ശമ്പളം കൊടുത്ത ആളുമുണ്ട്. പൊതുമരാമത്തു വകുപ്പ് വേണ്ടേ വേണ്ട. സി എ ജി ഓഡിറ്റ് പോലും വേണ്ട.. പക്ഷെ, കിഫ്‌ബി പദ്ധതികളിൽ നാളിതുവരെ നൽകിയ മൊബിലൈസഷൻ അഡ്വാൻസ് എത്രയാന്നെന്നറിയാമോ?  85 കോടി രൂപ!. അതിൽ സ്മാർട്ട് ക്ലാസ് റൂമുകളും പെടും.  അപ്പോൾ, മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിനു ഇബ്രാഹിം കുഞ്ഞിനെ അകത്താക്കിയ മാതൃകയിൽ കീഫ്‌ബി മേധാവികൾ കുറ്റക്കാരല്ലേ?  സംശയം വേണ്ട ആരാ കിഫ്ബിയുടെ ചെയർമാൻ : പിണറായി വിജയൻ, ആരാ കിഫ്ബിയുടെ വൈസ് ചെയർമാൻ : തോമസ് ഐസക് ..എന്തെ കേസ് എടുക്കുന്നില്ല? ഉത്തരമുണ്ടോ?? അഡ്വ വീണ എസ് നായർ

Advertisment