Advertisment

മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഇടനിലക്കാരൻ; ഐ ജി ലക്ഷ്മണക്ക് സസ്പെൻഷൻ, മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു

New Update

തിരുവനന്തപുരം: പുരാസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ ജി ലക്ഷ്മണക്ക് സസ്പെൻഷൻ.  പുരാസ്തു തട്ടിപ്പ് കേസിൽ ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. ഐ ജി ക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയത്.

Advertisment

publive-image

മോൻസൺ മാവുങ്കലിന്റെപുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണക്കെതിരെശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി.

പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

 

monson mavunkal
Advertisment