ഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ബിഎഡ്, ബിഎസ്‌സി നഴ്‌സിംഗ് പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.
/sathyam/media/post_attachments/XI1VqfNh1noUbKTlyNGA.jpg)
നേരത്തെ ബിഎഡിലേക്കും ബിഎസ്‌സി നഴ്‌സിംഗിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 17 ആയിരുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ ignou.ac.in ലൂടെ ഏപ്രിൽ 24-നകം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും രജിസ്റ്റർ ചെയ്യാനും സാധിക്കും.
ഇഗ്നോ ജനുവരി 2022 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ , ഉദ്യോഗാർത്ഥികൾ 1000 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. മെയ് എട്ടിനാണ് പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.