സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് നികുതി അടച്ചില്ല; ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

Advertisment

publive-image

2013 മുതൽ 2015 വരെയുള്ള പ്രതിഫലത്തിന് 1.87 കോടി രൂപ നികുതി ഒടുക്കിയിട്ടില്ല എന്ന് കണ്ടെത്തിയതിന് തുട‍ര്‍ന്നാണ് ചരക്ക് സേവന നികുതി വകുപ്പ് 78-കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒരു പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ ഇളയരാജ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭരണഘടനാ സൃഷ്ടാവ് ബി.ആ‍ര്‍.അംബ്ദേക്കറേയും താരത്മ്യം ചെയ്തത് വലിയ വിവാദമായിരുന്നു.

നികുതി വെട്ടിപ്പ് നടപടികളിൽ നിന്നും രക്ഷപ്പെടാനാണ് ഇളയരാജയുടെ മോദി പ്രകീര്‍ത്തി എന്ന് വിമ‍ര്‍ശനം ഉയര്‍ന്നിരുന്നു.

Advertisment