New Update
ഒട്ടേറെ ഗാനങ്ങളിലൂടെ ഭാഷാഭേദമന്യേ ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് സംഗീതസംവിധായകൻ ഇളയരാജ . ധാരാളം ക്ലാസ്സിക് ഗാനങ്ങൾ ഇളയരാജയുടേതായി ലോകമെമ്പാടും പ്രചാരത്തിലുണ്ട്. ഇളയരാജയിൽ നിന്നും പിയാനോ പഠിക്കാൻ ഭാഗ്യം ലഭിച്ച ഒരാളേയുള്ളു. മറ്റാരുമല്ല, ഇളയരാജയുടെ കൊച്ചുമകൾ.
Advertisment
ഇളയരാജയുടെ മകനും കോളിവുഡ് സംഗീതസംവിധായകനുമായ യുവൻ ശങ്കർ രാജ മകൾക്ക്, അച്ഛൻ പിയാനോ പഠിപ്പിക്കുന്ന വിഡിയോ പങ്കുവെച്ചതോടെയാണ് സംഗീത ലോകത്ത് ശ്രദ്ധേയമായത്. കൊച്ചുമകൾ പിയാനോയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുകയാണ് ഇളയരാജ. നടി ശ്രുതി ഹാസനും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.