കുവൈറ്റില്‍ അനധികൃത താമസക്കാരുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ രണ്ട് പുതിയ നിയമങ്ങള്‍ പാര്‍ലമെന്റ് ഉടന്‍ പാസാക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :കുവൈറ്റില്‍ അനധികൃത താമസക്കാരുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ രണ്ട് പുതിയ നിയമങ്ങള്‍ പാര്‍ലമെന്റ് ഉടന്‍ പാസാക്കുമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗനീം വ്യക്തമാക്കി. രാജ്യത്തെ അനധികൃത താമസക്കാരുടെ പദവി കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള പുതിയ നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കികഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Advertisment

publive-image

അനധികൃത താമസക്കാര്‍ക്കായുള്ള നിയമവും കുവൈറ്റിന്റെ പൗരത്വ വ്യവസ്ഥയിലെ ചില പോരായ്മകള്‍ പരിഹരിക്കുന്നതിനായി രൂപം നല്‍കുന്ന മറ്റൊരു നിയമവും അടുത്തയാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

എംപിമാരുടെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ അനധികൃത താമസക്കാരുടെ പദവി ക്രമീകരിക്കുന്നതിനുള്ള നിയമത്തിന് അന്തിമരൂപമായതെന്നും അല്‍ ഗനീം പറഞ്ഞു.

kuwait latest kuwait
Advertisment