തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്ത്. ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു എന്നാണ് ഐഎംഎയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നു എന്നും ഐഎംഎ ഭാരവാഹികള്‍ ആരോപിച്ചു.
/sathyam/media/post_attachments/l3xhMoIM8PYi4FuQRbuS.jpg)
ഗുരുതര അവസ്ഥയില്‍ ഉള്ള രോഗികളെ പരിചരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ല. കൂടുതല്‍ നിയമനം നടത്തണം. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ അല്ല വൈറസിന് എതിരെ ആണ്. സംവിധാനങ്ങളുടെ വീഴ്ചയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടാക്കരുതെന്നും ഐ എം എ അഭിപ്രായപ്പെട്ടു.
അതേസമയം, രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് സമരത്തിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചര്‍ച്ച നടത്തുന്നു. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വച്ചാണ് ഇന്ന് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.
തിരുവനന്തപുരത്തെ നോഡല്‍ ഓഫീസര്‍ ഡോ. അരുണയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കൊവിഡ് നോഡല്‍ ഓഫീസര്‍മാരുടെ പദവി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി വച്ചിരുന്നു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഏകോപനം തന്നെ താളം തെറ്റിയതോടെയാണ്, സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us