‘ഐസിയുകള്‍ നിറയുന്നു, ഇത്തവണ ചെറുപ്പക്കാര്‍ ഏറെയുണ്ട്’; എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, April 15, 2021

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജാഗ്രത അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ സംഖ്യ കുത്തനെ ഉയര്‍ന്നു.

ഗുരുതര അവസ്ഥയില്‍ വന്നവരില്‍ 40നും 60നും ഇടയ്ക്കുള്ളവരില്‍ ഉള്ളവര്‍ കൂടുതല്‍. ചെറുപ്പക്കാരും ഉണ്ട്. ഐസിയുകള്‍ നിറഞ്ഞു തുടങ്ങി, സീരിയസ് രോഗമുള്ള ചെറുപ്പക്കാര്‍ ഏറെയുണ്ട് ഇത്തവണ ഐസിയുവിലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

രണ്ടാഴ്ച്ച മുന്‍പു വരെ കൂടുതല്‍ കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ ഒരുക്കിവന്നിരുന്ന സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ യുടേണ്‍ വേണ്ടി വന്നു. ആശുപത്രികള്‍ പലതും കോവിഡ് രോഗികള്‍ വന്നു നിറയുന്നു. പുതിയ കോവിഡ് ബെഡ് ഒരുക്കേണ്ടി വരുന്നു.

മാര്‍ച്ചില്‍ വെറും നാലായിരുന്ന കേരളത്തിലെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് പന്ത്രണ്ടിലേക്ക് കുതിച്ചിട്ടുണ്ട്. (നൂറു പേരില്‍ ടെസ്റ്റ് നടത്തിയാല്‍ എത്ര പേര്‍ക്ക് രോഗം കണ്ടെത്തുന്നു എന്ന കണക്കാണ് ടിആര്‍പി). അത് അഞ്ചിനു താഴെ ആയാല്‍ പാന്‍ഡെമിക് തല്‍കാലം ‘കുറഞ്ഞു’ എന്ന് കരുതാം.

എന്നാല്‍ ജില്ലയിലെ ആശുപത്രികളില്‍ വരുന്ന രോഗലക്ഷണങ്ങള്‍ ഉള്ളവരും, പ്രാഥമിക സമ്പര്‍ക്ക പട്ടിക വഴി കണ്ടെത്തിയവരും ഉള്‍പ്പെട്ട രണ്ടായിരത്തോളം പേരുടെ മാത്രം ടെസ്റ്റുകളുടെ ഫലം നോക്കുമ്പോള്‍ ടിപിആര്‍ മേല്‍പ്പറഞ്ഞ ശരാശരിയേക്കാള്‍ കൂടുതലാണ്.

അതിനര്‍ത്ഥം ജില്ലയില്‍ ഇനിയും നിരവധി പേര്‍ കോവിഡ് ബാധിച്ചവര്‍ ഉണ്ടെന്നാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

×