പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേസ് : ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് വിജിലന്‍സ് നോ​ട്ടീ​സ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 12, 2020

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ന്‍​സാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​പൂ​ജ​പ്പു​ര വി​ജി​ല​ന്‍​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ ഗ​വ​ര്‍​ണ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ചോ​ദ്യം ചെ​യ്യ​ലാ​ണി​ത്. അ​ഴി​മ​തി നി​രോ​ധ​ന​നി​യ​മം 17 (എ) ​പ്ര​കാ​ര​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​ത​നു​സ​രി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്യാ​നും കു​റ്റ​പ​ത്ര​ത്തി​ല്‍ പേ​രു​ചേ​ര്‍​ക്കാ​നും ക​ഴി​യും.

ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച്‌ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക്ക്​ മു​ന്‍കൂ​റാ​യി എ​ട്ടു കോ​ടി രൂ​പ ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്.

×