Advertisment

കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകം ; ജില്ലയ്ക്ക് പുറത്തു നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ജില്ലയില്‍ താമസമാക്കിയിട്ടുള്ളവര്‍ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകള്‍ ?

New Update

കൊല്ലം : കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതായി വിവരം. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ജില്ലയില്‍ താമസമാക്കിയിട്ടുള്ളവര്‍ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് വിവരം.

Advertisment

publive-image

ഹൗസ് ബോട്ടുകള്‍ മണിക്കൂറിന് 1000 മുതല്‍ 5000 രൂപ വരെ വാടകയ്ക്ക് ലഭ്യമാണ്. എന്നാല്‍ അല്‍പം കൂടി പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ അവര്‍ തന്നെ എത്തിക്കും. മാത്രമല്ല കമിതാക്കള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവര്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.

ഇതുമാത്രമല്ല, രാത്രി യാത്രകള്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്. രാത്രിയില്‍ കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലില്‍ രാത്രി മുഴുവന്‍ തങ്ങുകയാണ് ചെയ്യുക. മത്സ്യതൊഴിലാളികള്‍ അങ്ങനെ ഇല്ലാത്ത ഭാഗത്ത് ബോട്ടുകള്‍ നിര്‍ത്തിയിടുകയാണ് പതിവ്.

പുലര്‍ച്ചെ തന്നെ കരയില്‍ തിരികെ എത്തും. നേരത്തെ സംഘത്തില്‍പ്പെട്ട ചിലരെ പോലീസ് പിടികൂടിയിരുന്നെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും പലരും ആരോപിക്കുന്നുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇതു ലക്ഷ്യമാക്കി ഇവിടെ എത്താറുണ്ടെന്നാണ് വിവരം.

Advertisment