ചില മാധ്യമങ്ങള്‍ മാത്രമാണ് സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കിയത്; എല്ലാവരും അങ്ങനെയായിരുന്നെങ്കില്‍ ഈ ലോകം എത്ര സുന്ദരമായേനെ; സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭ്യൂഹങ്ങളും ഊഹങ്ങളും വെച്ച് നടന്ന മാധ്യമ വിചാരണയില്‍ തകര്‍ന്നത് ഒരു കുടുംബമാണെന്ന് ഇമ്രാന്‍ ഹഷ്മി

author-image
ഫിലിം ഡസ്ക്
New Update

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭ്യൂഹങ്ങളും ഊഹങ്ങളും വെച്ച് നടന്ന മാധ്യമ വിചാരണയില്‍ തകര്‍ന്നത് ഒരു കുടുംബമാണെന്ന് ഇമ്രാന്‍ ഹഷ്മി. നടി റിയ ചക്രബര്‍ത്തിയെ പിന്തുണച്ചാണ് ഇദ്ദേഹത്തിന്റെ വാക്കുകള്‍. ചില മാധ്യമങ്ങള്‍ മാത്രമാണ് സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കിയത്. എല്ലാവരും അങ്ങനെയായിരുന്നെങ്കില്‍ ഈ ലോകം എത്ര സുന്ദരമായേനെ എന്നും ഇമ്രാന്‍ ഹഷ്മി കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

ഇമ്രാന്‍ ഹഷ്മിയുടെ വാക്കുകള്‍:

'മാധ്യമ വിചാരണ ആവശ്യത്തിലും അധികമായിരുന്നു. അതുരുകവിഞ്ഞതായിരുന്നു എന്നതാണ് എനിക്ക് വ്യക്തിപരമായി തോന്നിയത്. നിങ്ങള്‍ ഒരു കുടുംബം മുഴുവനായും തകര്‍ത്തു. അല്ലേ ഒരു മുഴുവന്‍ കുടുംബം. എന്തിന് വേണ്ടിയായിരുന്നു അത്, സംഭവിച്ച കാര്യങ്ങളിലെ ചില ഊഹങ്ങളും അനുമാനങ്ങളും വെച്ചുമാത്രം.

ഇത്തരത്തിലുള്ള അനാവശ്യ റിപ്പോര്‍ട്ടുകള്‍ മാറ്റിവെച്ചാല്‍ മറ്റു ചില വെബ്‌സൈറ്റുകള്‍ യഥാര്‍ത്ഥമായി തന്നെ വാര്‍ത്ത കൈകാര്യം ചെയ്തു. എല്ലാവരും അത്തരം നൈതികത മനസ്സിലാക്കി വാര്‍ത്ത ചെയ്താല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും എന്നാണ് ഞാന്‍ ആലോചിക്കുന്നത്.

സാമാന്യബുദ്ധി നിലനില്‍ക്കുന്നതിനാല്‍, നീതി ലഭ്യമാക്കാന്‍ ഒരു നീതിന്യായ വ്യവസ്ഥ ഇവിടെയുണ്ട് എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്,. പിന്നെന്തിനാണ് മാധ്യമങ്ങളില്‍ ഒരു വിഭാഗം കുറ്റവാളിയായി ഒരാളെ വിധിക്കുന്നത്.'

 
 

imran hashmi
Advertisment