ഇസ്ലാമാബാദ്: നാസികള്‍ക്ക് സമാനമായൊരു ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയേയും പിടിച്ചടക്കിയിരിക്കുകയാണെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലുടെയാണ് പ്രകോപനപരമായ പ്രസ്താവന ഇമ്രാന്‍ ഖാന്‍ നടത്തിയിരിക്കുന്നത്.
/sathyam/media/post_attachments/nIVyKjTIF7ZjCETVDPlj.jpg)
ജര്‍മ്മനി നാസികള്‍ പിടിച്ചെടുത്തതുപോലെ ഫാസിസ്റ്റ്, വംശീയ ഹിന്ദു മേധാവിത്വ പ്രത്യാശാസ്ത്രം ഇന്ത്യ പിടിച്ചെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിലേക്കും പാക്കിസ്ഥാനിലേക്കും ഈ ഭീഷണി നീളുകയാണെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ ആരോപിച്ചു.
ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ 90 ലക്ഷം ജനങ്ങളെ രണ്ടാഴ്ചയിലേറെയായി തടവിലാക്കിയിരിക്കുകയാണ്. ഇതിന്റെ അപകടസൂചനകള്‍ മനസിലാക്കിയാണ് ഐക്യരാഷ്ട്ര സഭ നിരീക്ഷകനെ അയയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇമ്രാന്‍ ട്വീറ്റില്‍ കുറിച്ചു.