റിയാദ്​: റിയാദ്​ നഗരത്തിന്​ കിഴക്ക്​ മയീസിലിയ ജില്ലയില്‍ ഒരു സ്വദേശി തന്‍റെ ഭാര്യാസഹോദരനെ കുടുംബ തർക്കം കാരണം തോക്കിൻമുനയിൽ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന്​ വിവരം ലഭിച്ചതനുസരിച്ച് ഉടന്‍ സംഭവ സ്ഥലത്ത് എത്തിയ പോലീസിന് നേരെ അക്രമി വെടിവെക്കുകയും വെടി​യേറ്റ്​ രണ്ട്​ സുരക്ഷ ഉദ്യോഗസ്ഥരും മറ്റൊരു സ്വദേശി പൗരനും കൊല്ലപ്പെട്ടുവെന്നും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി. റിയാദ്​ മേഖല പൊലീസ്​ വക്താവ്​ കേണൽ ഖാലിദ്​ അൽഖുറൈ​ദീസ്​ പറഞ്ഞു.​ ചൊവ്വാഴ്​ച പുലർച്ചെ രണ്ടിനാണ്​ സംഭവം നടക്കുന്നത്.
/sathyam/media/post_attachments/xJTvqERFR8COOogRdd3F.jpg)
തുടർച്ചയായി ഇയാൾ പോലീസിന് നേരെ വെടിയുതിർക്കാൻ തുടങ്ങി. ഇതേതുടർന്ന്​ തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട്​ സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയായിരുന്നു. ഒരു സുരക്ഷ ഉദ്യോഗസ്​ഥന്​ കാലി​ന്‍റെ തുടയിലും വെടിയേറ്റു. ഇദ്ദേഹത്തി​ന്‍റെ ആരോഗ്യനില തൃപ്​തികരമാണ്​.
പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ കുറ്റവാളിയെ പിടികൂടാൻ പൊലീസ്​ പിന്തുടർന്നു. റിയാദിന്​ വടക്കുകിഴക്ക്​ 300 കിലോമീറ്റർ അകലെ ഹിജ്​റത്ത്​ റഫീഅ ഫാമിൽ പ്രതി ഒളിച്ചിരിക്കു ന്നതായി​ കണ്ടെത്തുകയും സുരക്ഷാഉദ്യോഗസ്ഥർ സ്ഥലം വളയുകയും ചെറുത്തുനിൽപ്പിനിടെ അറസ്​റ്റു ചെയ്യുകയും ചെയ്​തു.ഇയാളുടെ കൈവശം മയക്കുമരുന്നു ണ്ടായിരുന്നതായി പറയുന്നു. കുറ്റവാളിയെ പബ്ലിക്​ പ്രോസിക്യുഷന്​ കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി യതായും പൊലീസ്​ വക്താവ്​ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us