റിയാദില്‍ കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ രണ്ടു പേര്‍ ഹൃദയാഘാതം മൂലം മരണപെട്ടു.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, May 22, 2020

റിയാദ്- മലപ്പുറം, കണ്ണൂര്‍  സ്വദേശികളായ രണ്ടുപേര്‍ ഹൃദയാഘാതം മൂലം നിര്യാതരായി.റിയാദ് ന്യൂസനയ്യയിലെ പ്ലാസ്റ്റിക് കമ്പനിയില്‍ ജീവനക്കാരനായ കെ.പി സുരേന്ദ്രന്‍ (59) റൂമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. രണ്ടു ദിവസമായി ശാരിരിക അസ്വസ്ഥത പ്രകടിപ്പിച്ചിരു ന്നതായും ,പലവട്ടം സുഹുര്‍ത്തുക്കള്‍ ആശുപത്രിയില്‍ പോകാമെന്നും പറഞ്ഞിട്ടും അദ്ദേഹം തയ്യാറയില്ലന്നും ഇന്ന്‍ രാവിലെയാണ് അന്ത്യം സംഭവിച്ചത്.

അബ്ദുല്‍ അസീസ്                                                                          കെ.പി സുരേന്ദ്രന്‍ 

മലപ്പുറം വെളിമുക്ക് പടിക്കല്‍ സ്വദേശി മേലോട്ടില്‍ അബ്ദുല്‍ അസീസ് (51) അതീഖയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ: ജമീല, മക്കള്‍: ഇസ്മായില്‍, ശംസുദ്ദീന്‍, ജംഷീറ, ജസ്‌ല. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹബൂബ് കണ്ണൂര്‍, റാശിദ് ദയ എന്നിവര്‍ രംഗത്തുണ്ട്.

×